എല്ലാവര്‍ക്കും സൗജന്യ വാക്സിനെന്ന് ഇമ്രാന്‍ ഖാന്‍
ചൈനീസ് വാക്‌സിന്റെ വിതരണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് അധികൃതര്‍
ഇസ്‌ലാമാബാദ് : കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പാകിസ്ഥാന്‍. വരുന്ന ഏപ്രില്‍ മുതല്‍ പ്രതിരോധ വാക്സിന്‍ നല്‍കാനാണ് പദ്ധതിയെന്ന് അധികൃതര്‍ പറയുന്നു.
ഇമ്രാന്‍ ഖാന്‍ ഭരണകൂടം വാക്സിന്‍ ഡോസുകള്‍ വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചതായി ആരോഗ്യ വകുപ്പ് പാര്‍ലമെന്ററി സെക്രട്ടറി നൗഷീന്‍ ഹമീദ് പറഞ്ഞു. പാകിസ്ഥാനില്‍ ചൈനീസ് വാക്സിനുകളുടെ ട്രയലാണ് നിലവില്‍ പുരോഗമിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
ചൈനീസ് കമ്ബനിയായ കാന്‍സിനോ ബയോളജീസിന്റെ വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് സെപ്റ്റംബറിലാണ് പാകിസ്ഥാന്‍ അനുമതി നല്‍കിയത്. വാക്സിന്‍ വിതരണത്തില്‍ ചൈന പാക്കിസ്ഥാന് മുന്‍ഗണന നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചൈനീസ് വാക്സിന്റെ ട്രയലിനായി പാക് വോളന്റിയര്‍മാര്‍ തയാറാകുന്നില്ലെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.