അബ്ദുൾ ഷുക്കൂറിന്റെ പിണക്കം മാറ്റി സിപിഐഎം. പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ എൽഡിഎഫ് കൺവൻഷൻ വേദിയിലെത്തി. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. പാലക്കാട് നിയോജക മണ്ഡലത്തിൽ നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയായ ഇദ്ദേഹം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ നിലപാടെടുത്താണ് രാജിപ്രഖ്യാപിച്ചത്.
മാധ്യമങ്ങളെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് എൻ എൻ കൃഷ്ണദാസ് രംഗത്തെത്തി.പാലക്കാട്ടെ സിപിഐഎമ്മിനെ പറ്റി ആർക്കും ഒരു ചുക്കും മനസിലായിട്ടില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. ഇറച്ചിക്കടയിലെ പട്ടികളെ പോലെ മാധ്യമങ്ങൾ അബ്ദുൾ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.