Cricket World Cup ഇന്ത്യയുടെ ആദ്യ ലോകകപ്പ് സന്നാഹമത്സരം ഇന്ന് നടക്കും. രാജ്‌കോട്ടിൽ ഓസ്‌ട്രേലിക്കെതിരെ അവസാന ഏകദിനം കളിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീം ഗുവാഹത്തിയിലെത്തിയത്.
കാര്യവട്ടത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ നെതർലാൻഡ്സിനെ നേരിടും. മഴ ഭീഷണിയായതിനെ തുടർന്ന് ഇന്നലത്തെ മത്സരം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ആശങ്കയുണ്ട്.
ഇന്ത്യൻ ടീമിൽ കഴിഞ്ഞ ദിവസം ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ഷാർദുൽ താക്കൂർ, ആർ അശ്വിൻ എന്നിവർ ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങി.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗുവാഹത്തിയിൽ ആണ് കളി.
ഏകദിന ലോകകപ്പിൽ ഒന്നാമതാണ് ഇന്ത്യ ഇന്ന് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങുന്നത്. ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോണി ബെയർസ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റർമാരാണ് ഇംഗ്ലണ്ട്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഇരു ടീമും ഏറ്റുമുട്ടിയ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തത്.
Also Read : https://panchayathuvartha.com/kitex-garments-the-one-in-telangana-will-be-the-longest-factory-in-the-world/
കാര്യവട്ടത്ത് മഴമൂലം കഴിഞ്ഞ ദിവസം ഉപേക്ഷിച്ച അഫ്ഗാനിസ്ഥാൻ – ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരത്തിന് ടിക്കറ്റ് എടുത്തവരുടെ പണം റീഫണ്ട് ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിറക്കി . ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 7-10 ദിവസത്തിനുള്ളിൽ ടിക്കറ്റ് എടുക്കാനായി ചെലവായ തുക അവരുടെ അക്കൗണ്ടിലെത്തും.
ഓഫ്‌ലൈൻ വഴി ടിക്കറ്റെടുത്തവർക്കും പണം തിരികെ നൽകും. കേടുപാടുകൾ വരുത്താതെ ടിക്കറ്റ് എടുത്ത സെന്ററിൽ കൊണ്ട് പോയി കാണിക്കുകയാണെങ്കിൽ പണം തിരികെ നൽകുമെന്ന് കെസിഎ പറഞ്ഞു.