ബുറേവി ചുഴലിക്കാറ്റിനെയും പേമാരിയിലുമായി മഴക്കെടുതികളില്‍ ഇതുവരെ 20 പേര്‍ മരിച്ചെന്നാണു അനൗദ്യോഗിക കണക്ക്. എന്നാല്‍ എഴു മരണങ്ങളാണു സര്‍ക്കാര്‍ കണക്കിലുള്ളത്. ഈ കുടുംബങ്ങള്‍ക്കു
10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു.
കടലൂർ അടക്കമുള്ള തെക്കൻ ജില്ലകളിലാണ് വ്യാപകനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു 75ഓളം കുടിലുകളും 8 കോൺക്രീറ്റ് വീടുകളും പൂർണമായി തകർന്നതായാണ് ഔദ്യോഗിക കണക്ക്. 2135 വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. 196 വളർത്തുമൃഗങ്ങളും ചത്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തരമായി ധനസഹായം കൈമാറാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.
മന്ത്രിമാരുടെ സംഘത്തെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അയച്ചു. പശുവിനെ ഉൾപ്പെടെ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് മുപ്പതിനായിരം രൂപ ധനസഹായം നൽകും.
ഗ്രേറ്റ് ചെന്നൈ കോർപറേഷൻ നാളെ മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. ഡിസംബർ 13 വരെ ഇത് തുടരും.