പേരുങ്ങോട്ടുകരയില്‍ വിവാഹം കഴിഞ്ഞു പേരുങ്ങോട്ടുകരയിൽ വിവാഹം കഴിഞ്ഞു രണ്ടയ്ച്ചയ്ക്കുളില്‍ യുവതി മരിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതായി പരാതി.ഇതിനെതിരെ ബുധനാഴ്ച്ച സമരത്തിന് ഒരുങ്ങുകയാണ് വീട്ടുകാര്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചി മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ അറിയിച്ചത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി.
ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. കേസ് അന്വേഷണത്തിൽ ആലംഭാവം കാണിച്ചതിനെ തുടർന്ന് അന്തിക്കാട് സിഐ, എസ്ഐ എന്നിവർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ബുധനാഴ്ച മുല്ലശ്ശേരിയിൽ വീണ്ടും സമരത്തിന് തുടക്കം കുറിക്കുകയാണ് ജനകീയ സമിതി.