Thursday, November 21
BREAKING NEWS


ലെസ്‌ബിയൻ ദമ്പതികളെ ഒന്നിപ്പിച്ച്‌ ഡൽഹി ഹൈക്കോടതി Delhi High Court

By sanjaynambiar

Delhi High Court കുടുംബത്തിന്റെ എതിർപ്പ്‌ തള്ളി പ്രായപൂർത്തിയായ ലെസ്‌ബിയൻ ദമ്പതികളെ ഒന്നിപ്പിച്ച്‌ ഡൽഹി ഹൈക്കോടതി. പങ്കാളികളിൽ ഒരാളെ മാതാപിതാക്കൾ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച്‌ സമർപ്പിക്കപ്പെട്ട ഹേബിയസ്‌ കോർപസ്‌ ഹർജിയിലാണ്‌ ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ് , നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്‌.

ഇരുവർക്കും പ്രായപൂർത്തിയായതാണെന്നും ഒരുമിച്ച്‌ താമസിക്കാൻ ആഗ്രഹിച്ചാൽ തടയാനാകില്ലന്നും കോടതി വ്യക്തമാക്കി.

തടവിലാക്കപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക്‌ കൗൺസലിങ്‌ നൽകാൻ കോടതി ആഗസ്‌റ്റ്‌ 22ന്‌ ഉത്തരവിട്ടിരുന്നു. എന്നാൽ മകളുടെ സ്വവർഗാനുരാഗം ഉൾക്കൊള്ളാനാകുന്നില്ലന്ന്‌ കുടുംബം പറഞ്ഞുവെങ്കിലും സ്വന്തം ഇഷ്‌ടമനുസരിച്ച്‌ സമൂഹത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടിക്കുണ്ടെന്ന്‌ കോടതി വ്യക്തമാക്കി.

ബന്ധുക്കളടക്കം ആരും ദമ്പതികളെ ഭീഷണിപ്പെടുത്താൻ പാടില്ലന്നും കർശന നിർദേശവും നൽകി. ഹർജിക്കാരിയുടെ പ്രദേശത്തെ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർക്ക്‌ ഇവരുടെ സുരക്ഷ ഉറപ്പാക്കാനും നിർദേശമുണ്ട്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!