തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്. ഉച്ചയ്ക്ക് 12 മണി വരെ 41 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്.
മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.
ഉച്ചയോടെ പോളിംഗ് 50 ശതമാനം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.തിരുവനന്തപുരം – 39, കൊല്ലം- 38.64, പത്തനംതിട്ട – 39.55, ആലപ്പുഴ -40.48, ഇടുക്കി – 40 എന്നിങ്ങനെയാണ് ജില്ലകളിലെ പോളിംഗ് ശതമാനം. വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒരിടത്തും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് ശതമാനമുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും.
പല ബൂത്തുകളിലും വലിയ തിരക്കു അനുഭവപ്പെട്ടതോടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടു.