ഖത്തറില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 55 പേരെ കൂടി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശനിയാഴ്ചയാണ് നിയമം ലംഘിച്ചതായി കണ്ടെത്തി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
ഇതുവരെ 2,329 പേരെയാണ് ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്ത് നിയമം ലംഘിച്ച 167 പേരെയും കണ്ടെത്തി. ഡ്രൈവറുള്‍പ്പെടെ നാല് പേരാണ് വാഹനങ്ങളില്‍ അനുവദനീയമായ പരമാവധി യാത്രക്കാര്‍.
കുടുംബാംഗങ്ങളാണെങ്കില്‍ ഇതില്‍ ഇളവുണ്ട്. താമസസ്ഥലത്ത് നിന്ന് പുറത്തുപോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് മെയ് 17 മുതലാണ്രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുക.