കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് എംഎല്‍എയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്വേഷത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് വിജിലന്‍സ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വാദം തുടരും. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഉണ്ടെന്ന് ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. തനിക്കെതിരെ തെളിവില്ലെന്നും രാഷ്ട്രീയ ഗുഢാലോചനയാണ് അറസ്റ്റെന്നും ജാമ്യാപേക്ഷയില്‍ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജാമ്യം അനുവദിക്കണം എന്നാണ് ആവശ്യം.
റിമാൻറിലാണെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ആശുപത്രിയിൽ തന്നെയാണ് ഇബ്രാഹിം കുഞ്ഞ് ഇപ്പോഴുള്ളത്..