ആദ്യ ഫല സൂചനകള്‍ എല്‍ ഡി എഫിന് അനുകൂലം
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുന്നത് ആദ്യമെണ്ണുന്നത് .
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിന് മുന്നേറ്റം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ 12 സീറ്റുകളില്‍ എല്‍ഡിഎഫും മൂന്ന് സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. കൊല്ലം കോര്‍പറേഷനിലും ഇടത് മുന്നണിക്ക് അനുകൂലമാണ് ആദ്യ ഫല സൂചനകള്‍.തൃശൂര്‍ കോര്‍പറേഷനില്‍ രണ്ട് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.
ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റുമുണ്ടാകും. വോട്ടെണ്ണല്‍ നില ട്രെന്‍ഡ് ആപ്ലിക്കേഷനിലേക്ക് നല്‍കുന്നതിന് ടെക്‌നിക്കല്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ പാസ് അനുവദിച്ചിട്ടുള്ള ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിംഗ് പാസ് ലഭിച്ച ഏജന്റുമാര്‍ എന്നിവര്‍ക്കായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം.
പോസ്റ്റല്‍ ബാലറ്റുകള്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെ ടേബിളിലാണ് എണ്ണുക. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടു മണിയ്ക്കുള്ളില്‍ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളേ പരിഗണിക്കൂ. ശേഷം ലഭിക്കുന്നവ തുറക്കാതെ സീല്‍ ചെയ്ത് മാറ്റിവെക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതോടൊപ്പം തന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും.