![](https://panchayathuvartha.com/contents/uploads/2020/12/51925480.jpg)
ആലപ്പുഴ : വിഎസ് അച്യുതാനന്ദന്‍ ഇത്തവണ വോട്ട് ചെയ്യാനെത്തില്ല. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്ത് മാറി. പറവൂര്‍ സാന്ത്വനം ബഡ്സ് സ്കൂളിലാണു ബൂത്ത്.
നിലവില്‍ തിരുവനന്തപുരത്തുള്ള വിഎസിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്ടര്‍മാരുടെ വിലക്കുണ്ട്. ആ സാഹചര്യത്തിലാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വിഎസ് ഒരു തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 1951ലെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുണ്ടെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
ശാരീരികാവശതകളാല്‍ യാത്ര ചെയ്യരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശമാണ് വി.എസിന്റെ വോട്ട് മുടക്കിയത്.
എന്നാല്‍ ആലപ്പുഴയില്‍ പോയി വോട്ട് ചെയ്യണമെന്ന് ഇന്നലെയും വി.എസ് ആഗ്രഹം പ്രകടിപ്പിച്ചു. വോട്ടിടാന്‍ പോണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്ബോള്‍ ഭാര്യയും മകനും കണ്‍ഫ്യൂഷനിലാവുകയാണ്.
കേരളപ്പിറവിക്ക് മുമ്ബ് നാലര വര്‍ഷം ജയിലില്‍ കഴിഞ്ഞപ്പോഴും അഞ്ചര വര്‍ഷം ഒളിവില്‍ കഴിഞ്ഞപ്പോഴും മാത്രമാണ് വി.എസ് വോട്ടിടാതിരുന്നിട്ടുള്ളത്. എെക്യകേരളത്തിനുശേഷം വി.എസ് വോട്ട് രേഖപ്പെടുത്താത്ത ഏക തിരഞ്ഞെടുപ്പാണിത്.
യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തില്‍ തപാല്‍ വോട്ടിന് അനുമതി തേടിയെങ്കിലും അത് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നാണ് വിഎസിന്‍റെ മകന്‍ വി.എ.അരുണ്‍ കുമാര്‍ അറിയിച്ചത്. തപാല്‍ വോട്ട് അനുവദിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ ഖേദിക്കുന്നെന്ന് ഉദ്യോഗസ്ഥര്‍ വിഎസിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മിഷന് ഒരാഴ്ച മുമ്ബ് അപേക്ഷ നല്‍കിയെങ്കിലും അനുവദിക്കാനാവില്ലെന്നാണ് കമ്മിഷന്‍ അറിയിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും മാത്രമേ പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ളൂവെന്നാണ് കമ്മിഷന്‍ വ്യക്തമാക്കിയത്. വി.എസിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. അത് ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. വി.എസിന് കൂട്ടിരിക്കുന്നതിനാല്‍ ഭാര്യയും ഇക്കുറി വോട്ട് ചെയ്യില്ല. മകനും മരുമകളും വോട്ടിടാന്‍ രാവിലെ ആലപ്പുഴയില്‍ പോകും.