നാളെ നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫസ്റ്റ് ഇയര്‍ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചോദ്യപേപ്പര്‍ മോഷണം പോയതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.
മൂന്ന് സെറ്റ് ചോദ്യ പേപ്പറുകളാണ് മോഷണം പോയത്. വിദ്യാഭ്യാസ വകുപ്പും, പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
ചോദ്യ പേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയിലെ എയര്‍ ഹോളിലൂടെയാണ് മോഷ്ടാവ് കടന്നതെന്നാണ് പോലീസ് പറയുന്നത്.ഇന്ന് രാവിലെയാണ് സംഭവം സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.