Tuesday, December 3
BREAKING NEWS


‘സനാതന വിവാദ’ത്തിനു ശേഷം മോദിയുമായി മുഖാമുഖം; ബൈഡന് സ്റ്റാലിന്റെ ഹസ്തദാനം stalin’s handshake with Biden

By sanjaynambiar

stalin’s handshake with Biden ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു ആതിഥ്യം വഹിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

Also Read : https://panchayathuvartha.com/kamal-haasan-to-contest-lok-sabha-elections/

അത്താഴവിരുന്നിനെത്തിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരികിൽ നിൽക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഹസ്തദാനം ചെയ്യുന്ന ചിത്രം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവച്ചു.

രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരെയും ചിത്രത്തിൽ കാണാം.

മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിവാദമായ സനാതന ധർമ പരാമർശത്തിന് ശേഷം ആദ്യമായാണ് എം.കെ.സ്റ്റാലിനും പ്രധാനമന്ത്രിയും മുഖാമുഖം കാണുന്നത്.

Also Read : https://panchayathuvartha.com/malappuram-cenima-theater-new-update-budds/

ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനു ഉചിതമായ മറുപടി നൽകണമെന്ന് ജി20 ഉച്ചകോടിക്കു മുന്നോടിയായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

പിന്നാലെ, ‘ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത് അന്യായമാണെന്ന്’ സ്റ്റാലിൻ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!