Sunday, April 6
BREAKING NEWS


ലോണ്‍ അടച്ചുതീര്‍ത്താല്‍ ബാങ്ക് രേഖകള്‍ നല്‍കുന്നതില്‍ വീഴ്ച; കര്‍ശന നടപടിയുമായി ആര്‍ബിഐ RBI with strict action

By sanjaynambiar

RBI with strict action ഉപഭോക്താക്കള്‍ക്ക് രേഖകള്‍ മടക്കി നല്‍കാന്‍ വൈകുന്നതില്‍ കര്‍ശന നടപടിയുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. രേഖകള്‍ തിരിച്ചു നല്‍കാന്‍ വൈകിയാല്‍ ഒരു ദിവസം അയ്യായിരം രൂപ നഷ്ടപരിഹാരം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം.

Also Read : https://panchayathuvartha.com/libya-floods-death-toll-passes-5000-tens-of-thousands-in-sight/

ലോണ്‍ തിരിച്ചടവ് പൂര്‍ത്തിയാക്കിയ ശേഷം രേഖകള്‍ നല്‍കാത്ത വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. ബാങ്കുകള്‍ക്ക് പുറമേ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.

സ്ഥാപര ജംഗമ വസ്തുക്കളുടെ ലോണുകളുടെ തിരിച്ചടവ് പൂര്‍ത്തിയാക്കിയാല്‍ രേഖകള്‍ എറ്റവും വേഗത്തില്‍ ബാങ്കുകള്‍ തിരിച്ചുനല്‍കണം.

Also Read : https://panchayathuvartha.com/kozhikode-as-part-of-precautionary-measures-in-the-context-of-nipah-virus-infection/

രേഖകള്‍ മടക്കിനല്‍കാനുള്ള സമയ പരിധി ബാങ്കുകള്‍ ലോണ്‍ സാംഗ്ഷന്‍ ലെറ്ററില്‍ രേഖപ്പെടുത്തണം. രേഖകള്‍ മടക്കിനല്‍കാനുള്ള പരമാവധി സമയം 30 ദിവസമാണ്. ഡിസംബര്‍ ഒന്നുമുതലാകും പുതിയ നിര്‍ദേശങ്ങള്‍ നിലവില്‍ വരിക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!