
Thiruvananthapuram Medical College തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു
പനിയെ തുടർന്നു നിരീക്ഷണത്തിലായിരുന്നു വിദ്യാർഥി.
തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണ്. തോന്നയ്ക്കലിൽ നടത്തിയ ആദ്യ നിപ്പ പരിശോധനയായിരുന്നു ഇത്.
നിലവിൽ നിപ്പ സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ളത് മൂന്നുപേരാണ്. 789 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. ഇവർ വീടുകളിൽ ഐസലേഷനിലാണ്. 157 ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 13 പേർ മെഡിക്കൽ കോളജിൽ ഐസലേഷനിൽ കഴിയുന്നു.
Also Read : https://panchayathuvartha.com/nipa-restrictions-on-public-events-in-the-district/
കേന്ദ്രസംഘത്തിന്റെ നേതൃത്വത്തിൽ ഇന്നു കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാൽ സർവേകളും വിദഗ്ധ അന്വേഷണവും തുടങ്ങും.