2020 ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരിയില്‍ ഖത്തറില്‍ വെച്ചുനടക്കും. 2021 ഫെബ്രുവരി 1 മുതല്‍ 11 വരെയാണ് ക്ലബ് ലോകകപ്പ് നടക്കുക.ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരുന്ന ഫിഫ ക്ലബ് ലോകകപ്പ്-2020 കോവിഡ്-19 സാഹചര്യങ്ങളെ തുടര്‍ന്നാണ് 2021 ഫെബ്രുവരിയിലേക്ക് മാറ്റുന്നതെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി. ഫിഫയുടെ ഇന്റര്‍നാഷനല്‍ മത്സര പ്രോട്ടോക്കോള്‍ പ്രകാരമുള്ള ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് ക്ലബ് ലോകകപ്പ് നടത്തുക.
യുവേഫ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായ എഫ്‌സി ബയേണ്‍ മ്യൂണിക്കും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ജേതാക്കളായ അല്‍ ദുഹൈല്‍ എഫ്‌സിയും ക്ലബ് ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു.