Sunday, April 6
BREAKING NEWS


ഡിസംബർ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ

By sanjaynambiar

കോവിഡിനെ തുടർന്ന് സർക്കാർ സൗജന്യമായി നൽകുന്ന ഡിസംബർ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. പതിനൊന്ന് ഇനമാണ് ഈ തവണത്തെ കിറ്റിലുള്ളത്.

കടല മുതല്‍ മാസ്‌ക് വരെ; ഇത്തവണ 11 ഇന സാധനങ്ങളടങ്ങിയ ക്രിസ്മസ് കിറ്റ്,  വിതരണം വ്യാഴാഴ്ചമുതല്‍ | VISION NEWS

കടല–- 500 ഗ്രാം, പഞ്ചസാര– -500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌–- ഒരു കിലോ, വെളിച്ചെണ്ണ–- അര ലിറ്റർ, മുളകുപൊടി–- 250 ഗ്രാം, ചെറുപയർ–- 500 ഗ്രാം, തുവരപ്പരിപ്പ്‌–- 250 ഗ്രാം, തേയില–- 250 ഗ്രാം, ഉഴുന്ന്‌–- 500 ഗ്രാം, ഖദർ മാസ്‌ക്‌–- രണ്ട്‌, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌മസ്‌ കിറ്റ്‌.

എല്ലാ കാർഡുടമകൾക്കും റേഷൻകടകൾ വഴി കിറ്റ്‌ ലഭിക്കും.

നവംബറിലെ കിറ്റ്‌ വിതരണവും പുരോഗമിക്കുകയാണ്‌. പിങ്ക്‌ കാർഡുകാരുടെ കിറ്റ്‌ വിതരണമാണ്‌ ഇപ്പോൾ തുടരുന്നത്‌.

ഒക്ടോബറിലെ കിറ്റ്‌ വാങ്ങാൻ ബാക്കിയുള്ളവർക്ക്‌ ഡിസംബർ അഞ്ചുവരെ  നൽകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!