പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകൾ സിലബസ് ചുരുക്കി പരീക്ഷ നടത്താൻ സർക്കാർ തയ്യാറാകണം എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശരാശരി 40 പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്.
വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ കുറച്ച്കൂടി ശ്രദ്ധ പുലർത്തുന്ന സമീപനം ആണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
വിക്ടേഴ്‌സ് ചാനൽ വഴി കൂടുതൽ ക്ലാസുകൾ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ട് എങ്കിലും ഇനി അധ്യായനത്തിനു ആയുള്ളത് വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ്.
ഇത് ശരി വെയ്ക്കാതെയാണ് സിലബസ് ചുരുക്കുക ഇല്ല എന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.