ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകരുതലുകൾ പാലിക്കാതെ വഴിയോര ഭക്ഷണശാലകൾ തുറന്ന് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കടകൾക്ക് മുന്നിൽ ആളുകൾ കൂട്ടംകൂടുന്നത് അനുവദിക്കാനാവില്ല.
ഭക്ഷണം കഴിക്കുബോൾ മാസ്ക് ധരിക്കാനാകില്ല. ഇൗ സാഹചര്യത്തിൽ ഹോട്ടലുകൾക്കുള്ളിൽ വേണ്ടത്ര അകലം പാലിക്കാതെ ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്ന സാഹചര്യമുണ്ടാകാൻ നടത്തിപ്പുകാർ അനുവദിക്കരുത്. എ.സി മുറികളിൽ അകലമില്ലാതെ തിങ്ങി നിറഞ്ഞിരിക്കാനും പാടില്ല. അടുത്ത കോവിഡ് വ്യാപനത്തിൻ്റെ പ്രഭവ കേന്ദ്രങ്ങളായി ഭക്ഷണശാലകൾ മാറാമെന്ന് വിലയിരുത്തലുകളുണ്ട്. അതിന് ഇട വരുത്തരുത്. റിവേഴ്സ് ക്വാറൻറീൻ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.