Monday, March 24
BREAKING NEWS


പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറുടെ കല്യാണത്തിന് വീഡിയോ കോളിലൂടെ അനുഗ്രഹം നേര്‍ന്ന്‍ നടൻ മമ്മൂട്ടിയുടെ കുടുംബം

By sanjaynambiar

പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനർ അഭിജിത്തിന്‍റെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേർന്ന് പ്രിയ നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും.

കോവിഡ് പരിമിതികൾ മൂലം തൃശൂർ വടക്കാഞ്ചേരിയിൽ വച്ചു നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് മമ്മൂട്ടി വിഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ചത്.

വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത് മമ്മൂട്ടിയും,ഭാര്യയും ആണെന്ന്‍ അഭിജിത്ത് വ്യക്തമാക്കി.

താലികെട്ട് കഴിഞ്ഞ ഉടൻ സാർ വിഡിയോ കോളിൽ എത്തി ഞങ്ങളെ ആശീർവദിച്ചു. അതിൽ അതിയായ സന്തോഷം ഉണ്ടന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയായിരുന്നു അഭിജിത്തും സ്വാതിയും തമ്മിലുള്ള വിവാഹം. ആറു വർഷമായി മമ്മൂട്ടിയുടെ പഴ്സനൽ സ്റ്റാഫായാണ് അഭിജിത് ജോലി ചെയ്യുന്നത്.

ഗ്രേറ്റ് ഫാദർ എന്ന ചിത്രം മുതലാണ് പഴ്സനൽ കോസ്റ്റ്യമറായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!