Guruvayur-Punalur Intercity പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് മധുര വരെ നീട്ടിയതിനെ തുടർന്ന്, ഈ ട്രെയിനിൽ ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ നിത്യേന യാത്ര ചെയ്തിരുന്ന സ്ഥിരം യാത്രികർ ദുരിതത്തിൽ.
Also Read : https://panchayathuvartha.com/karuvannur-bank-scam-ed-says-former-cpim-minister-behind-benami-loans/
ട്രെയിൻ മധുരയിലേക്ക് നീട്ടിയതോടെ കോച്ചുകൾ 14 മാത്രമായി. നേരത്തെ 16 -18 ജനറൽ കോച്ചുകളുമായി ഓടിയിരുന്ന ട്രെയിനിൽ ഇപ്പോഴുള്ള 14 കോച്ചുകളിൽ ഒരെണ്ണം എസി ത്രീ ടയറും രണ്ടെണ്ണം സ്ലീപ്പറും ആക്കി മാറ്റി.
പുനലൂരിൽ നിന്നു മധുരയ്ക്കു നീട്ടിയതോടെ ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശിവകാശി, വിരുദുനഗർ, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒട്ടേറെ യാത്രക്കാർ റിസർവ് ചെയ്തും യാത്ര ചെയ്യുന്നുണ്ട്.
Also Read : https://panchayathuvartha.com/sabarimala-malikappuram-temples-melsanthi-interview/
ഇതോടെ എറണാകുളത്തേക്കു സ്ഥിരം യാത്ര ചെയ്തിരുന്ന സ്ത്രീകളും വിദ്യാർഥികളുമടക്കമുള്ള വലിയൊരു വിഭാഗം യാത്രക്കാർക്ക് ഈ ട്രെയിനിൽ കയറാൻ പോലും കഴിയാത്ത സാഹചര്യമാണ്.
സാധാരണ ദിവസങ്ങളിൽ പോലും തൃശൂരിൽ നിന്നുതന്നെ നിറയുന്ന ട്രെയിനിൽ ഇരിങ്ങാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ നിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ട്രെയിനിൽ അടിയന്തരമായി കോച്ചുകൾ കൂട്ടണമെന്ന് ടി.എൻ.പ്രതാപൻ എംപി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.
Also Read : https://panchayathuvartha.com/ahammad-devarkovil-about-vizhinjam-port-construction/
അതിരാവിലെ 3.30ന് ഷൊർണൂരിൽ നിന്നു പുറപ്പെടുന്ന, 06017 ഷൊർണൂർ – എറണാകുളം മെമു ഷൊർണൂരിൽ നിന്നു രാവിലെ 5ന് പുറപ്പെട്ട് 6ന് തൃശൂർ കടന്നുപോകുന്ന വിധം ക്രമീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.