ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും. ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തി പ്രാപിച്ച് ലങ്കയുടെയും തമിഴ്‌നാടിന്റെയും ഇടയില്‍ പ്രവേശിക്കും. കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.
നിലവില്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് തീവ്രന്യൂനമര്‍ദമായി മാറും. ഇതോടെ കേരളത്തില്‍ 2 ദിവസത്തേക്കു മഴ കുറയാനാണു സാധ്യത. എന്നാലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.
അടുത്തയാഴ്ചയോടെ കേരളത്തിലും തമിഴ്നാട്ടിലും സാമാന്യം ശക്തമായ മഴ തിരികെയെത്തും. മിന്നലിന്റെയും അല്‍പ്പം കാറ്റിന്റെയും അകമ്ബടിയോടെ കേരളത്തിലെ ചില ജില്ലകളില്‍ പരക്കെയും വടക്കന്‍ ജില്ലകളില്‍ ഭാഗികമായുമായിരിക്കും മഴ പെയ്യുക. നിലവിൽ ആകാശം തെളിയാന്‍ ഇടയുള്ളതിനാല്‍ താപനിലയിലും മാറ്റമുണ്ടാകും.