Friday, November 22
BREAKING NEWS


നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും

By sanjaynambiar

നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നിക്ഷേപിക്കും.ഇറ്റ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ച വിക്ഷേപണം ഞായറാഴ്ചത്തേക്ക് മാറ്റിയത്.ചരിത്ര നിമിഷത്തിനായി സ്പേസ് എക്സും,നാസയും ഒരുങ്ങി കഴിഞ്ഞു.


സ്വകാര്യ സ്പേയ്സ്ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യ ദൗത്യം ആണ് ഇത്.മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്ന പര്യവേഷണ സംഘത്തെയാണ് സ്വകാര്യ സ്പേസ് ക്രാഫ്റ്റ് ഉപയോഗിച്ച്‌ ഓര്‍ബിറ്റിലേക്ക് പോകാനൊരുങ്ങുന്നത്. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. ഡ്രാഗണ്‍ പേടകം ഉപയോഗിച്ചുള്ള സ്പേയ്സ് എക്സിന്‍റെ ആദ്യ ദൗത്യമാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!