Honey Rose ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഹണി റോസ് ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനായി അരക്കോടിയോളം രൂപ ഹണി കൈപ്പറ്റിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വളരെ ചെറിയ ഒരു കാലയളവ് കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. 2005ലാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
കഴിഞ്ഞ 18 വര്‍ഷത്തോളമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഹണി ഇപ്പോള്‍ അറിയപ്പെടുന്ന തെന്നിന്ത്യന്‍ താരമായും മാറിക്കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
മലയാളത്തിലേതു പോലെ തന്നെ ചുരുങ്ങിയ കാലയളവില്‍ ഇതര ഭാഷകളിലും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. തെലുങ്ക് സൂപ്പര്‍ താരം ബാലയ്യ നായകനായ വീര സിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ വലിയൊരു ആരാധക വൃന്ദത്തെ തെലുങ്കില്‍ സ്വന്തമാക്കാന്‍ ഹണിയ്ക്ക് കഴിഞ്ഞു. ഹണിയുടെ താര മൂല്യത്തിലും വര്‍ധനവുണ്ടായെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരവധി സ്ഥാപങ്ങളുടെയും സംരഭങ്ങളുടേയും ഉത്‌ഘാടക എന്ന നിലയിലും ഹണി റോസ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ലക്ഷങ്ങളാണ് ഉദ്ഘാടനങ്ങള്‍ക്ക് ഹണി പ്രതിഫലമായി വാങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
എത്ര പണം മുടക്കിയും ഹണിയെ ഉദ്ഘാടനത്തിന് എത്തിക്കാന്‍ തയ്യാറായി നില്‍ക്കുന്ന നിരവധി പ്രമുഖ ബിസിനസുകാര്‍ ഹൈദരാബാദിലും തെലങ്കാനയിലുമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
അടുത്തിടെ ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഹണി റോസ് ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനായി അരക്കോടിയോളം രൂപ ഹണി കൈപ്പറ്റിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 60 ലക്ഷം രൂപയോളമാണ് ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് ഹണി റോസ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും ഏറ്റവും കൂടുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് എത്താറുള്ള താരമാണ് ഹണി റോസ്.
ഇതിന്റെ പേരില്‍ താരത്തിന് നേരെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരാറുണ്ട്. ഉദ്ഘാടന സ്റ്റാര്‍ എന്നാണ് വിമര്‍ശകര്‍ ഹണിയെ പരിഹസിക്കുന്നത്.
അതേ സമയം മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഹണി. മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്.
ചിത്രം സാമ്ബത്തിക വിജയമായില്ലെങ്കിലും ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ഹണി റോസ് നായികയാകുന്ന റേച്ചല്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കയ്യില്‍ വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയായി ഇരിക്കുന്ന ഹണി റോസിന്‍റെ പോസ്റ്ററാണ് പുറത്തുവന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ എബ്രിഡ് ഷൈനാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഈ ചിത്രത്തിലൂടെ ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയും കഥാകൃത്തും കവിയുമായ രാഹുല്‍ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തും മലയാള സിനിമ ലോകത്തേക്ക് കടന്നു വരികയാണ്.