Sabarimala ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാലത്ത് അരക്കോടിയിലധികം തീർത്ഥാടകരെ പ്രതീക്ഷിക്കുന്നതായി ദേവസ്വം മന്ത്രി രാധാകൃഷ്ണൻ. നിലയ്ക്കലെ പാർക്കിങ് ഇത്തവണ മുതൽ ഫാസ്സ്റ്റാഗ് സംവിധാനത്തിലാവും.
പമ്പയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ അറിയിച്ചത്.
നവംബർ 17 മുതൽ ജനുവരി 14 വരെയാണ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉൽസവം. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ആറു ഫേസുകളിലായാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക.
Also Read : https://panchayathuvartha.com/kannur-squad-leaked-hd-version-online/
ആദ്യ മൂന്നു ഫേസുകളിൽ 2000 പേർ വീതവും, പിന്നീടുള്ള മൂന്നു ഫേസുകളിൽ 2500 പേരെ വീതവുമുണ്ടാകും. വനം വകുപ്പ് മൂന്നു ശബരിമല പാതകളിലും എമർജൻസി ഓപ്പറേഷൻ സെന്‍ററുകളും കൂടുതൽ ക്യാമറകളും സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫന്‍റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെ നിയോഗിക്കും.