പാലക്കാട് നഗരസഭയിലെ ഫ്ലക്സ് വിവാദത്തിൽ ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീരാമ ചിത്രത്തെ ആരും അപമാനമായി കാണില്ല. പിന്നെ എങ്ങനെ ചിത്രം അപമാനമാകും എന്ന് സുരേന്ദ്രൻ ചോദിച്ചു. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചു.
തനിക്കെതിരെ ആരും കത്തയച്ചിട്ടില്ലെന്നും, കത്തയച്ചവർ അത് പറയാനുള്ള ധൈര്യം കാണിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
![](https://panchayathuvartha.com/contents/uploads/2020/12/images-54.jpg)