Friday, December 13
BREAKING NEWS


ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 228 റണ്‍സിന്റെ കൂറ്റന്‍ ജയം India beat Pakistan

By sanjaynambiar

India beat Pakistan 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ പോരാട്ടം 128 റണ്‍സില്‍ അവസാനിച്ചു. എട്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയെ തകര്‍ത്തത്.

Also Read : https://panchayathuvartha.com/chief-minister-pinarayi-vijayan-the-first-accused-in-the-criminal-conspiracy-to-trap-oommen-chandy-opposition-leader-vd-satheesan/

ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 27 റണ്‍സെടുത്ത ഫക്കര്‍ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഇഫ്തിക്കര്‍ (23), അഖ സല്‍മാന്‍ (23) എന്നിവരാണ് മറ്റ് രണ്ട് പ്രധാന സ്കോറര്‍മാര്‍.

ഇമാം ഉള്‍ ഹഖ് (9), ബാബര്‍ അസം (10), മുഹമ്മദ് റിസ്വാന്‍ (2), ഫക്കര്‍ സമാന്‍ (27), അഖ സല്‍മാന്‍ (23), ഷദാബ് ഖാന്‍ (6), ഇഫ്തിക്കര്‍ (23) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രിത് ബുറ, ഹാര്‍ദിക്ക് പാണ്ഡ്യ, ശാര്‍ദൂല്‍ താക്കൂര്‍ ഓരോ വിക്കറ്റും നേടി.

Also Read : https://panchayathuvartha.com/weather-forecast-according-to-the-central-meteorological-department-strong-winds-with-a-speed-of-40-to-45-kmph/

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെ എല്‍ രാഹുല്‍ (111), വിരാട് കോഹ്ലി (116) എന്നിവരുടെ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ 356 റണ്‍സാണെടുത്തത്. അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയും (56), ശുഭ്മാന്‍ ഗില്ലും (58) ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കി.

147-2 എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ഇന്ത്യയുടെ തുടക്കം മെല്ലെയായിരുന്നു. ആദ്യ മൂന്ന് ഓവറുകള്‍ താണ്ടുക എന്നതായിരുന്നു കോഹ്ലിയുടേയും രാഹുലുന്റേയും ലക്ഷ്യം.

വിജയകരമായി കടമ്ബ കടന്ന ഇരുവരും പതിയെ സ്കോറിങ്ങിന്റെ വേഗത കൂട്ടുന്നതാണ് പിന്നീട് കണ്ടത്. രാഹുല്‍ ബൗണ്ടറികളുമായി നിറഞ്ഞപ്പോള്‍ കോഹ്ലി മികച്ച പിന്തുണ നല്‍കി.

Also Read : https://panchayathuvartha.com/solar-case-emergency-of-shafi-parambil-chief-minister-pinarayi-vijayans-reply-to-the-

ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് നിറം പകരുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. 60 പന്തില്‍ രാഹുല്‍ തന്റെ 14-ാം അര്‍ദ്ധ സെഞ്ചുറി കുറിച്ചു. അഞ്ച് ഫോറും ഒരു സിക്സുമാണ് താരത്തിന്റെ നേട്ടത്തില്‍ ഉള്‍പ്പെട്ടത്.

അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെയും രാഹുല്‍ സ്കോറിങ്ങിന്റെ വേഗം കുറച്ചില്ല. ബൗണ്ടറികള്‍ അനായാസം താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. വൈകാതെ കോഹ്ലിയും അര്‍ദ്ധ സെഞ്ചുറിയിലേക്ക് എത്തി.

50 പന്തില്‍ നാല് ഫോറുള്‍പ്പടെയാണ് കോഹ്ലി 50 തികച്ചത്. കോഹ്ലിയുടെ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ മൂന്ന് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ പാക്കിസ്ഥാന് കഴിഞ്ഞു.

Also Read : https://panchayathuvartha.com/lakmipriya-sandeep-vachaspathy-this-show-never-befits-a-gang-member-lakmipriya-vs-sandeep-vachaspathy/

40 ഓവറിന് ശേഷം ഇന്ത്യ ട്വന്റി 20 ശൈലി സ്വീകരിക്കുകയായിരുന്നു. ബൗണ്ടറികള്‍ കണ്ടെത്താത്ത ഓവറുകള്‍ പോലും ചുരുക്കമായിരുന്നു. 40 ഓവറില്‍ 251-2 എന്ന നിലയില്‍ നിന്ന് 45 ഓവറില്‍ ഇന്ത്യ 300-ലെത്തി.

കോഹ്ലിയും രാഹുലും ഒരുപോലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു നിര്‍ണായക മത്സരത്തില്‍.

47-ാം ഓവറിന്റെ അവസാന പന്തില്‍ രാഹുല്‍ ഏകദിനത്തിലെ തന്റെ ആറാം സെഞ്ചുറി കുറിച്ചു. 100 പന്തുകളില്‍ പത്ത് ഫോറും രണ്ട് സിക്സും താരം നേടി. തൊട്ട് പിന്നാലെ തന്നെ കോഹ്ലിയും മൂന്നക്കം കടന്നു.

84 പന്തുകളില്‍ നിന്നായിരുന്നു കരിയറിലെ 47-ാം സെഞ്ചുറി. ഏകദിനത്തില്‍ 13,000 റണ്‍സ് വേഗത്തില്‍ പിന്നിടുന്ന താരമാകാനും കോഹ്ലിക്കായി.

അവസാന പത്ത് ഓവറില്‍ 105 റണ്‍സാണ് ഇന്ത്യ നേടിയത്. കോഹ്ലിയും രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 233 റണ്‍സും കണ്ടെത്തി.

ഏഷ്യ കപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. 93 പന്തില്‍ 122 റണ്‍സെടുത്ത് കോഹ്ലിയും 106 പന്തില്‍ 111 റണ്‍സെടുത്ത് രാഹുലും പുറത്താകാതെ നിന്നു.

Also Read : https://panchayathuvartha.com/cristiano-ronaldo-in-luxury-hotel-refugee-camp/

പാക്കിസ്ഥാന്‍ പേസ് നിരയ്ക്ക് മുന്നില്‍ പ്രതിരോധ മാര്‍ഗമായിരുന്നില്ല ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സ്വീകരിച്ചത്.

ഷഹീന്‍ ഷാ അഫ്രിദിയേയും നസീം ഷായേയും ഇരുവരും പ്രഹരിച്ചു. നസീമിന്റെ പന്തുകള്‍ രോഹിതിനെ പ്രതിരോധത്തിലാക്കിയെങ്കിലും ഗില്‍ തന്റെ അനായാസ ബാറ്റിങ് തുടര്‍ന്നത് ഇന്ത്യക്ക് തുണയായി.

ആദ്യ അഞ്ച് ഓവറുകള്‍ക്ക് ശേഷം ഷഹീനിനെ പിന്‍വലിക്കേണ്ടതായി വന്നു ബാബറിന്. പവര്‍പ്ലെ പൂര്‍ത്തിയാകുമ്ബോള്‍ ഇന്ത്യന്‍ സ്കോര്‍ 61-ലെത്തിയിരുന്നു. 13-ാം ഓവറില്‍ ഗില്‍ തന്റെ അര്‍ദ്ധ സെഞ്ചുറി തികയ്ക്കുയും ചെയ്തു. പിന്നാലെ രോഹിത് തന്റെ ഗിയര്‍ മാറ്റി. ഷദാബ് ഖാന്റെ ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സും ഒരു ഫോറും താരം നേടി.

24 പന്തില്‍ 10 റണ്‍സായിരുന്നു രോഹിത് ഒരു ഘട്ടത്തില്‍. എന്നാല്‍ തന്റെ അര്‍ദ്ധ സെഞ്ചുറിയിലേക്ക് എത്താന്‍ രോഹിതിന് പിന്നീട് ആവശ്യമായിരുന്നത് നിമിഷ നേരങ്ങള്‍ മാത്രം. അടുത്ത 18 പന്തുകളില്‍ ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് 40 റണ്‍സാണ് പിറന്നത്. ഇന്ത്യയുടെ റണ്‍റേറ്റും ഏഴ് റണ്‍സിന് മുകളിലേക്ക് ഉയരുകയും ചെയ്തു.

അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം രോഹിതിന് അധിക നേരം ക്രീസില്‍ തുടരാനായില്ല. 49 പന്തില്‍ 56 റണ്‍സെടുത്ത രോഹിത് ഷദാബിന്റെ പന്തിലാണ് പുറത്തായത്. ഫഹീനിന്റെ ഉജ്വല ക്യാച്ചാണ് രോഹിതിന്റെ പുറത്താകലിലേക്ക് നയിച്ചത്. ആറ് ഫോറും നാല് സിക്സും രോഹിതിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.

Also Read : https://panchayathuvartha.com/kamal-haasan-to-contest-lok-sabha-elections/

രോഹിത് വീണതോടെ ഷഹീനിനെ എത്തിച്ച്‌ ബാബര്‍ മെനഞ്ഞ തന്ത്ര ഫലം കണ്ടു. ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി ഷഹീന്‍ ഇരട്ടപ്രഹരം ഇന്ത്യക്ക് നല്‍കി. 52 പന്തില്‍ 58 റണ്‍സാണ് ശുഭ്മാന്‍ നേടിയത്. 10 ഫോറുകളാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടത്. നേരത്തെ ടോസ് ജയിച്ച പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഏഷ്യ കപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്കുമാത്രമാണ് നിലവില്‍ റിസര്‍വ് ദിനം അനുവദിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ഇന്ത്യ – പാക് മത്സരവും മഴ മൂലം ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!