സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രം മുന്നോട്ട് വച്ച ശുപാര്‍ശകള്‍ കര്‍ഷകര്‍ക്ക് രേഖാമൂലം നല്‍കി. താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കി. എന്നാല്‍ നിയമ ഭേദഗതിയുടെ കാര്യത്തില്‍ ശുപാര്‍ശയില്‍ പരാമര്‍ശമില്ല.
താങ്ങുവില നിലനിര്‍ത്തും, കരാര്‍കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, കാര്‍ഷികവിപണികളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും, വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.
സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകളെ നാളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയമം
പിന്‍വലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്ന് കര്‍ഷകരുടെ നേതാവായ ബല്‍ദേവ് സിങ് സിര്‍സ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധമില്ല. അരവിന്ദ് കെജ്രിവാളിന്റേത് രാഷ്ട്രീയ നാടകമെന്നും സിര്‍സ പറഞ്ഞു. കര്‍ഷകരുടെ സംഘടനകള്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് യോഗം ചേരും.
ഇതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയ നാടകമായിരുന്നുവെന്ന് സമരസംഘടനകള്‍ പറഞ്ഞു.