Friday, March 21
BREAKING NEWS


ഫോണ്‍ നമ്പറുകള്‍ ’11’അക്കം ആക്കുന്നതിന് ശുപാര്‍ശയുമായി ട്രായ്

By sanjaynambiar

രാജ്യത്തെ മൊബൈൽ നമ്പർ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളുമായി ട്രായ്.

ലാൻഡ് ഫോണിൽ നിന്ന് മൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ ഇനി മുതൽ തുടക്കത്തിൽ ‘0’ചേർക്കണം.

പൂജ്യം ചേർക്കുന്നതിനുള്ള ട്രായ് നിർദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നൽകി. രാജ്യത്ത് ഏകീകൃത മൊബൈൽ നമ്പറിംഗ് രീതി പ്രാബല്യത്തിൽ വരുന്നതിനുള്ള നിർദേശങ്ങൾ ആണ് ട്രായ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് മൊബൈൽ ഫോൺ, ഫിക്സഡ് ലൈൻ കണക്ഷനുകൾക്ക് ആവിശ്യമായത്രയും നമ്പറുകൾ ലഭ്യമാക്കുന്നതിനായാണ് നടപടിയെന്നും ട്രായ് വ്യക്തമാക്കി.

From January onwards 0 Should be Prefixed With Mobile Numbers When Making  Calls from Landlines

മൊബൈൽ ഉപഭോക്താക്കൾ വർധിച്ചതിനാൽ നമ്പറുകൾ 10നിന്ന് 11അക്കമാക്കുന്നതിന്റെ ഭാഗമാണിത്.11അക്കത്തിലേക്ക് മാറുമ്പോൾ നിലവിലുള്ള മൊബൈൽ നമ്പറുകളുടെ തുടക്കത്തിൽ ഒൻപത് എന്ന അക്കം അധികമായി ചേർക്കും. നിലവിൽ ഉപയോഗത്തിൽ ഇല്ലാത്ത നമ്പറുകളെ ഭാവിയിലുള്ള മൊബൈൽ കണക്ഷനുകൾക്ക് ഉപയോഗിക്കുന്നതിനായി മൊബൈൽ സേവന ദാതാകൾക്ക് നൽകും.

ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.

ലാൻഡ് ലൈനിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ ടെലികോം കമ്പനികൾക്ക് മന്ത്രാലയം നിർദേശം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!