Chandrayaan-3 ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യമാകെ ആഘോഷത്തിമിര്‍പ്പിൽ.
ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി നടത്തിയതോടെ വൻ നേട്ടം പേരിലെഴുതി ഇന്ത്യ. ചന്ദ്രന്‍റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായാണ് ഇന്ത്യ മാറിയത്.
ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിച്ചതിന്‍റെ ആവേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ ലാൻഡ് ചെയ്തിരിക്കുന്നത്.