മുൻ ഹൈക്കോടതി ജഡ്ജി സി. എസ് കർണൻ അറസ്റ്റിൽ. ചെന്നൈ പൊലീസാണ് കർണനെ അറസ്റ്റ് ചെയ്തത്. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ജുഡീഷ്യൽ ഓഫീസർമാരെയും അവരുടെ ഭാര്യമാരെയും അടക്കം ചേർത്ത് മോശം പരാമർശങ്ങൾ നടത്തിയതിനാണ് നടപടി.
സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതി, ലൈംഗികാരോപണങ്ങൾ ഉന്നയിച്ചതിനാണ് മുൻ ജഡ്ജി ജസ്റ്റിസ് സിഎസ് കർണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. മോശം പരാമർശങ്ങൾ നിറഞ്ഞ വീഡിയോകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി.
ഈ വിഡിയോകൾ നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ചെന്നൈ പോലീസ് ജസ്റ്റിസ് കർണനെതിരെ കേസെടുത്തിരുന്നു. അഡ്വ. എസ് ദേവികയുടെ പരാതിയെ തുടർന്നായിരുന്നു കേസ്. കർണൻ നടത്തിയ ആരോപണങ്ങൾ അത്യന്തം അപകീർത്തികരമാണെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയിലെ വനിതാ ജീവനക്കാർക്കും വനിതാ അഭിഭാഷകർക്കും എതിരെ നടത്തിയ പരാമർശങ്ങൾ ഗുരുതരമായ കുറ്റമാണ്.