Monday, December 2
BREAKING NEWS


കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകൾക്കും ജാഗ്രതാ നിർദേശം Nipah in Kozhikode

By sanjaynambiar

Nipah in Kozhikode കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്.

കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള 2 അസ്വാഭാവിക മരണങ്ങൾ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടപ്പെടുവിച്ചിരുന്നു.

Also Read : https://panchayathuvartha.com/a-bat-survey-will-be-conducted-in-the-state-the-central-team-will-arrive/

നിപയാണോയെന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിപ സ്ഥിരീകരിച്ചത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണൽ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.

Also Read : https://panchayathuvartha.com/no-race-in-kerala-with-central-order-mvd-to-seize-buses/

കോഴിക്കോട് നിപ കൺട്രോൾ റൂം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ആരംഭിച്ചു. കോണ്ടാക്ട് ട്രെയ്സിംഗും സർവയലൻസ് പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!