Kerala Assembly നിയമസഭാ ഒമ്ബതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. 14 വരെ തുടരും. ആഗസ്റ്റ് ഏഴ് മുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ക്രമീകരിക്കുകയായിരുന്നു.
Also Read : https://panchayathuvartha.com/g-20-update-2023-submit-budds/
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.
നിയമസഭാ സമ്മേളനം ഇന്ന് പുനരാരാംഭിക്കുമ്ബോള്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തെ ധാരണ. വിവാദ ദല്ലാള്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശം സര്‍ക്കാരിനെതിരെ ആയുധമാക്കും.
മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്ബനിയില്‍ നിന്നും മാസപ്പടി വാങ്ങിയതായുള്ള വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. മാസപ്പടി വിവരം പുറത്ത് വന്ന ശേഷം ഒരു ദിവസം മാത്രമായിരുന്നു സഭ സമ്മേളിച്ചത്.
Also Read : https://panchayathuvartha.com/udf-new-update-party-oommenchandi/
നാല് ഉപധനാഭ്യര്‍ത്ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും. മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുക ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം.