Wednesday, February 12
BREAKING NEWS


പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ തുടങ്ങും; ബജറ്റ് ഫെബ്രുവരി 3ന്

By sanjaynambiar

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക.

അടുത്ത ദിവസങ്ങളിലെ സമ്മേളന തീയതികള്‍ നാളെ ചേരുന്ന കാര്യോപദേശകസമിതി യോഗമാണ് തീരുമാനിക്കുക. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ അവതരണവും ചര്‍ച്ച നടക്കും.

ഫെബ്രുവരി മൂന്നിന് മന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 വരെ ചേരുന്ന സഭ പിന്നീട് 27ന് പുനഃരാരംഭിച്ച് മാര്‍ച്ച് 30ന് അകം ബജറ്റ് പാസാക്കി പിരിയും. സംസ്ഥാന സര്‍ക്കാര്‍ അയച്ച നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതല്‍ സഭ വേദിയാകുന്നത്. പൂര്‍ണമായും ബജറ്റുമായി ബന്ധപ്പട്ട നടപടിക്രമങ്ങളാണ് നിയമസഭയില്‍ നടക്കുക. നിയമനിര്‍മാണം വേണ്ടിവന്നാല്‍ കാര്യോപദേശക സമിതി ചേര്‍ന്ന് അജന്‍ഡയില്‍ ഉള്‍പ്പെടുത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!