Tuesday, December 3
BREAKING NEWS


ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കൂടുന്നു: കേരളത്തിൽ 5949 പേർക്ക് കോവിഡ് സ്ഥിരികരിച്ചു

By sanjaynambiar

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

ഇതോടെ ആകെ മരണം 2594 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 7, കണ്ണൂര്‍ 6, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 4 വീതം, വയനാട് 3, ഇടുക്കി 2, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

60,029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,01,861 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,833 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 20) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.

4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 437ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!