Friday, January 24
BREAKING NEWS


മലപ്പുറത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; 5 പേർക്ക് പരിക്കേറ്റു

By ഭാരതശബ്ദം- 4

മലപ്പുറം: മലപ്പുറം എടവണ്ണ പാലപ്പറ്റയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാർ ചേര്‍ന്ന് എടവണ്ണയിലെ ഇ എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ 6 ടയറുകളും തേഞ്ഞ് പഴകിയിരുന്നു. ബസിന്റെ ബ്രേക്കിനും തകരാറുണ്ട്.

പാലപ്പെറ്റയിലെ ബസ്റ്റോപ്പിന് തൊട്ടടുത്താണ് അപകടമുണ്ടായത്. ബസ്റ്റോപ്പിലുള്ള ആളുകളെ കയറ്റുന്നതിനായി കെഎസ്ആർടിസി ബസ് നിർത്തുന്നതിനിടയാണ് അപകടമുണ്ടായത്. മേഖലയിൽ ചെറിയ മഴയും ഉണ്ടായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന്റെ തകരാറായിരിക്കാം അപകടകാരണമായതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. 25 ഓളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അതേസമയം ബസിന്‍റെ ആറ് ടയറുകളും ഓടി കഴിഞ്ഞ നിലയിലാണ്. ഇതും അപകടകാരണമാവാമെന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!