നാളെ യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു അവധി കെ.എസ്.ആര്‍.ടി.സി യ്ക്കും ബാധകമായിരിക്കും എന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനക്കള്‍ക്കും അവശ്യ സര്‍വ്വീസ് നടത്തിപ്പിനുമായി മാത്രമാകും സര്‍വ്വീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവര്‍മാരും സജ്ജമാക്കി നിര്‍ത്താന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.