Left മന്ത്രിസഭാ പുനസംഘടന അടക്കം അജണ്ടയാകുന്ന നിര്‍ണ്ണായക ഇടതുമുന്നണി യോഗം നാളെ നടക്കാനിരിക്കെ നേതൃത്വത്തിന് എല്‍ജെഡി കത്ത് നൽകിയതായി റിപ്പോർട്ട്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടാണ് എല്‍ജെഡി ഇടതുമുന്നണിക്ക് കത്ത് നല്‍കിയത്.ഇടതുമുന്നണി കണ്‍വീനര്‍ക്കാണ് കത്ത് നല്‍കിയത്. മുന്നണിയിലെ 11 സ്ഥിരാംഗങ്ങളില്‍ പത്ത് കക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്, എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.
Also Read : https://panchayathuvartha.com/govt-trying-to-protect-money-launderers-k-surendran/
എല്‍ജെഡിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
ഇതിനിടെ മന്ത്രിസഭാ പുനസംഘടനയില്‍ എന്‍സിപിയില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്ത് വന്നു. കരാറുള്ള പാര്‍ട്ടികളുടെ പേരില്‍ എന്‍സിപി ഇല്ല. അവകാശവാദം ആര്‍ക്കും ഉന്നയിക്കാം, ശശീന്ദ്രന്‍ പറഞ്ഞു.