Friday, December 13
BREAKING NEWS


മഞ്ജു വാര്യര്‍ക്ക് പിന്നാലെ തകർപ്പൻ ഗാനവുമായി മറ്റൊരു താരം

By sanjaynambiar

‘ആഹാ’ എന്ന ചിത്രത്തിന് വേണ്ടി നടൻ ‘അര്‍ജുന്‍ അശോകന്‍റെ’‍ പാടിയ ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുന്നത്.

നടൻ ഹരിശ്രീ അശോകന്‍റെ മകൻ അർജുൻ അശോകൻ അങ്ങനെ സിനിമ പിന്നണി ഗായകനുമായി. ഇന്ദ്രജിത്തിന്‍റെ പിറന്നാൾ ദിനത്തിൽ ആഹായുടെ അണിയറ പ്രവർത്തകരാണ് അർജുൻ പാടിയ കടംകഥയായി എന്ന ഗാനം പുറത്തിറക്കിയത്.

പാട്ട് യൂട്യൂബിൽ വന്നു നിമിഷങ്ങൾക്കകം പതിനായിരക്കണക്കിന് പേരാണ് അർജുന്‍ ന്‍റെ പാട്ട് കേട്ടത്.

കേട്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞ ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങാണിപ്പോൾ. സയനോരയാണ് അർജുനൊപ്പം ഈ ഗാനത്തിൽ പാടിയിരിക്കുന്നത്.

നവാഗതനായ ബിബിൻ പോൾ സാമുവേൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാളം ചിത്രം ആണ് ‘ആഹാ’.

This image has an empty alt attribute; its file name is download-2020-12-17T151337.438.jpg

വടം വലി മത്സരത്തെ ആസ്പദമാക്കിയാണ് ആഹായുടെ കഥ എന്നാണ് സോങ്ങിന്‍റെ ഭാഗങ്ങൾ നൽകുന്ന സൂചന. ചിത്രത്തിന്‍റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാഹുൽ ദീപ് ബാലചന്ദ്രൻ ആണ്.

സാസ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രേമം എബ്രഹാം ആണ് ചിത്രത്തിന്റെ നിർമാണം.

ഇന്ദ്രജിത്ത് സുകുമാരൻ, ശാന്തി ബാലചന്ദ്രൻ, മനോജ്‌ കെ ജയൻ, അശ്വിൻ കുമാർ, അമിത് ചാലക്കൽ, തുടങ്ങിയവർ ആണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!