GST പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിമിങ്, കസിനോ, കുതിരപന്തയം എന്നിവയ്ക്ക് ജി എസ് ടി കൂടും. ഇന്നുമുതൽ കാശ് വച്ചുള്ള കളിക്ക് 28 ശതമാനം ജി എസ് ടി ബാധകമാകും. ഇതുവരെ 18 ശതമാനം ആയിരുന്നു നികുതി.
നികുതി വർദ്ധിപ്പിക്കാനുള്ള നിയമഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. കമ്പനികളാണ് നികുതി ഈടാക്കുന്നതും സർക്കാരിലേക്ക് അടയ്ക്കുന്നതും. നിയമഭേദഗതിയനുസരിച്ച് വിദേശ ഗെയിമിങ് കമ്പനികളും ഇന്ത്യയിൽ ജി എസ് ടി രജിസ്ട്രേഷൻ എടുക്കണം.
കർണാടക അടക്കം പല സംസ്ഥാനങ്ങളും സംസ്ഥാന ജിഎസ്ടി നിയമവും ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച ഓർഡിനൻസൊന്നും ഇറക്കിയിട്ടില്ല. ഇത് ആശയക്കുഴപ്പമുണ്ടാകുമെന്നാണ് ഗെയിമിങ് കമ്പനികളുടെ വാദം. സംസ്ഥാനത്ത് ഓൺലൈൻ ഗെയിമിങ് കമ്പനികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.