Thursday, February 6
BREAKING NEWS


ഡല്‍ഹി എയിംസില്‍ ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിനു പരിക്ക്

By sanjaynambiar

ഡല്‍ഹി : ഡല്‍ഹി എയിംസില്‍ സമരം നടത്തുന്ന നഴ്‍സുമാരും പൊലീസും തമ്മില്‍ സങ്കർഷം . നഴ്‍സുമാരുടെ സമര സ്ഥലത്ത് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. നഴ്‍സുമാരെ തള്ളി മാറ്റിയാണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. ബാരിക്കേഡ് മറിഞ്ഞ് വീണ് നഴ്‍സിന്റെ കാലിന് പരിക്കേറ്റു.ഡ്യൂട്ടി ബഹിഷ്ക്കരിച്ച്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശമ്പള പരിഷ്കരണത്തിലെ അപാകത നീക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മുതലാണ് നഴ്‍സുമാര്‍ സമരം ആരംഭിച്ചത്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍. തീരുമാനം വരും വരെ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറല്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്‌എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 23 ആവശ്യങ്ങളാണ് നഴ്‌സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!