Thursday, November 21
BREAKING NEWS


ഓണം ബംബര്‍: ടിക്കറ്റെടുക്കാൻ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴരുടെ കൂട്ടയിടി; നറുക്കെടുപ്പ് മാറ്റണമെന്ന് കച്ചവടക്കാര്‍ Onam Bamber

By sanjaynambiar

Onam Bamber നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കേ ഇതുവരെയുള്ള റെക്കോഡുകളെ തകര്‍ത്ത് ഓണം ബമ്ബ‌ര്‍ വില്പന കുതിക്കുന്നു.ഇന്നലെവരെ വിറ്റത് 67,31,394 ടിക്കറ്റുകളാണ്.

Also Read : https://panchayathuvartha.com/nipah-prevention-e-sanjeevini-special-op-started-doctor-can-be-seen-online-till-5-pm/

തമിഴര്‍ക്കിടയിലും ഓണം ബംബറിന് വൻ ഡിമാൻഡാണ്.കുമളി, പാലക്കാട്, പാറശാല തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ ‍ തമിഴ്നാട്ടില്‍നിന്ന് ദിവസേന നൂറുകണക്കിന് ആളുകളാണ് ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം എത്തുന്നത്.500 രൂപയുടെ ടിക്കറ്റായിട്ടും കേരള അതിര്‍ത്തിയിലെ ലോട്ടറിക്കടകളില്‍ തമിഴരുടെ കൂട്ടയിടിയാണ്.

ഇത്തവണ 90 ലക്ഷം ടിക്കറ്റുകള്‍ നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ആകെ അനുമതിയുള്ളത്. വില്പന ആരംഭിച്ച ജൂലായ് 27ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും റെക്കാഡാണ്. നറുക്കെടുപ്പ് 20ന് നടത്തും. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റിരുന്നു.

Also Read : https://panchayathuvartha.com/government-said-and-stuck-pg-doctors-ready-to-go-on-strike/

സമ്മാനഘടനയില്‍ മാറ്റംവരുത്തിയതും ഇത്തവണ സ്വീകാര്യതയേറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 1,36,759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!