Tuesday, December 3
BREAKING NEWS


ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ഇന്ത്യയ്ക്കഭിമാനമായി ചരിത്രം കുറിക്കാന്‍ ‘നാട്ടു നാട്ടു’.

By sanjaynambiar

ലോസ് ആഞ്ജലസ്: Occar 95-മത് ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോസ് ആഞ്ജലസിനെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങ് നടക്കുക.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ ഏഴ് മണി വരെ എബിസി നെറ്റ്വര്‍ക്ക് യൂട്യൂബിലുള്‍പ്പെടെ സംപ്രേക്ഷണം ചെയ്യും.

ഓര്‍ജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്ന ‘നാട്ടു നാട്ടു’ എന്ന ഗാനത്തിലാണ് ഇത്തവണ ഇന്ത്യന്‍ പ്രതീക്ഷ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടം ഓസ്‌കര്‍ വേദിയിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടു നാട്ടു കൂടാതെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്ത്, മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ എലിഫന്റ് വിസ്‌പേഴ്‌സും മത്സരിക്കുന്നുണ്ട്.

എം എം കീരവാണിയും ഗായകന്മാരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് ഓസ്‌കര്‍ വേദിയില്‍ ‘നാട്ടു നാട്ടു’ ലൈവായി അവതരിപ്പിക്കുന്നുമുണ്ട്. ഇത് കൂടാതെ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ മറ്റൊന്ന് കൂടിയുണ്ട്. ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരം സമ്മാനിക്കുന്നവരില്‍ ബോളിവുഡ് താരം ദീപിക പദുകോണുമുണ്ട്. ഇതിനായി ശനിയഴ്ച ദീപിക ലോസ് ആഞ്ജലസില്‍ എത്തിയിട്ടുണ്ട്.

ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ ഇന്ത്യ ഓസ്‌കാര്‍ വേദിയിലേക്ക് ഉറ്റുനോക്കുന്നത്. ആ ആകാംക്ഷയ്ക്ക് വിരാമമാവാന്‍ ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണ് ബാക്കി ഉള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!