Thursday, December 12
BREAKING NEWS


പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെ; എ കെ ബാലൻ

By ഭാരതശബ്ദം- 4

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എകെ ബാലൻ. നിരവധിപേരാണ് സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത് സിപിഐഎമ്മിന്റെ സ്ഥാനാർത്ഥിയെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിക്കും.

വടകരയിൽ ബിജെപിയുമായി കോൺഗ്രസ് ഡീൽ നടത്തിയെന്ന ഡോ പി സരിൻ്റെ പ്രതികരണം ഞെട്ടിക്കുന്നതാണ്. അതീവ ഗുരുതരമായ പ്രശ്നമായാണ് ഇതിനെ കാണുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഈ ഡീൽ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും വലിയ രാഷ്ട്രീയമാണ് സരിൻ ഉയർത്തിക്കൊണ്ട് വരുന്നത്, പാലക്കാട്‌ ഈ ഡീൽ നടപ്പാക്കാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി സരിന്റെ ഇടത് പ്രഖ്യാപനത്തിനും എ കെ ബാലൻ മറുപടി പറഞ്ഞു. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!