പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 16 ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 2.12 രൂപയും ഡീസല്‍ 3.05 രൂപയും വര്‍ധിച്ചു.
ഇന്നലെ മാത്രം വര്‍ധന പെട്രോള്‍-27 പൈസ, ഡീസല്‍-26 പൈസ.
സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി. രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്.
എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏറെ താഴ്ന്നപ്പോഴും ഇന്ത്യയില്‍ ഇന്ധന വില കുതിച്ചുയരുകയായിരുന്നു.
ഇന്ധന വില വര്‍ധിക്കുന്നതോടെ ലഭിക്കുന്ന അധിക വരുമാനം നേടുകയായിരുന്നു കേന്ദ്രം.
രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനയില്ലാതിരുന്നിട്ടും ആഭ്യന്തരവിപണിയില്‍ ഇന്ധനവിലയുയര്‍ത്തി എണ്ണ കമ്പനികള്‍ ജനത്തെ കൊള്ളയടിക്കുകയാണ്. എക്‌സൈസ് നികുതി കൂട്ടി കേന്ദ്രസര്‍ക്കാരും മൂല്യവര്‍ധിതനികുതി കൂട്ടി സംസ്‌ഥാനസര്‍ക്കാരും ജനങ്ങളെ വഞ്ചിക്കുകയാണ്. അസംസ്‌കൃത എണ്ണവിലയില്‍ വന്‍ഇടിവുണ്ടായപ്പോഴും ഇന്ധനവില താഴാതിരുന്നത് നികുതി കൂട്ടിയതുമൂലമാണ്. നിലവില്‍ 49.5 ഡോളറാണ് ഒരു ബാരല്‍ അസംസ്‌കൃത എണ്ണവില. ഒക്‌ടോബര്‍ 30-നു ബ്രെന്റ് ക്രൂഡ് വില ബാരലിന് 36.9 ഡോളറായിരുന്നു.
ഈ വ്യത്യാസമാണ് അനുദിനം വില കൂട്ടാന്‍ കാരണമായി എണ്ണ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.