അടുത്ത വർഷത്തെ നിയമ സഭ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പതിനെട്ടു വയസായ പരമാവധി പേരെ ഉൾപ്പെടുത്താൻ പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
പ്രത്യേക സക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ കരട് വോട്ടർ പട്ടിക പരിശോധിച്ച് പരാതികളും മറ്റും സമർപ്പിക്കാനുള്ള തിയ്യതി ഡിസംബർ 31 വരെ നീട്ടി എന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.

2,63, 00, 000 പേരാണ് നിലവിൽ ഇപ്പോൾ കരട് പട്ടികയിൽ ഉള്ളത്. അത് 2, 69, 00, 000ഉയർത്തുക ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിനോ അതിന് മുന്നെയോ പതിനെട്ടു വയസാകുന്നവരുടെ പേര് ചേർക്കാനും മറ്റ് മാറ്റങ്ങൾ വരുത്താനും സാധിക്കും.
കരട് പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പ് വരുത്തണം എന്നും, പേരില്ലാത്തവർ പേര് ചേർക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.