Friday, December 13
BREAKING NEWS


പത്ത് ഗ്രാമപഞ്ചായത്തുകളില്‍ 12 മണിയോടെ പകുതി വോട്ടര്‍മാരും വോട്ട് ചെയ്തു

By sanjaynambiar

തെക്കന്‍ ജില്ലകളിലെ അഞ്ച് ജില്ലകളിലേക്കായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട  വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 40 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

തെക്കന്‍ മേഖലയിലെ പത്ത് ഗ്രാമപഞ്ചായത്തുകളില്‍ 12 മണിയോടെ പോളിംഗ് അന്‍പത് ശതമാനം കടന്നു. കൈനകരി, മുട്ടാര്‍, ചേന്നം പള്ളിപ്പുറം, പെരുമ്പളം, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, ആര്യാട് , മുഹമ്മ, കോടംതുരുത്ത് , തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടിംഗ് തുടങ്ങി അഞ്ച്മണിക്കൂറില്‍ തന്നെ പകുതി പേരും വോട്ട് രേഖപ്പെടുത്തിയത്.

ഉച്ചയ്ക്ക് ഒരു മണിക്ക് വന്ന ഔദ്യോഗിക കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയിലാണ്. ഇവിടെ 48.73 ശതമാനം പേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കൊല്ലം 46.71, പത്തനംതിട്ട 47.51, ഇടുക്കി 47.85 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം.

പതിവ് പോലെ ഇക്കുറിയും തിരുവനന്തപുരത്ത് പോളിംഗ് കുറവാണ്. വോട്ടെടുപ്പ് ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ തിരുവനന്തപുരത്ത് 43.2 ശതമാനം പേര്‍ മാത്രമേ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളൂ. അഞ്ച് ജില്ലകളിലെ പൊതുപോളിംഗ് ശതമാനം 46.2 ആണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!