Friday, December 13
BREAKING NEWS


ഒഞ്ചിയത്ത് ആര്‍എംപി മുന്നില്‍, കോഴിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നില്‍

By sanjaynambiar

വടകര ഒഞ്ചിയത്ത് ആര്‍എംപി മുന്നില്‍. സംസ്ഥാനത്ത് ആര്‍എംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആര്‍എംപിയുടെ, ടിപി ചന്ദ്രശേഖരന്റെ തട്ടകത്തില്‍ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ത്തന്നെ പാര്‍ട്ടി മുന്നിലെത്തുന്നു.

കോഴിക്കോട് ഗ്രാമപഞ്ചായത്ത് മേഖലകളില്‍ യുഡിഎഫിന് അനൂകൂലമായ തരംഗമാണ് കാണുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എല്‍ഡിഎഫ് ജയിച്ചു. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്ത് നടന്നത്.

ഒഞ്ചിയം അടക്കം വടകരയിലെ നാലു പഞ്ചായത്തുകളില്‍ സിപിഎമ്മിനെതിരെ ഒരുമിച്ച് നിന്നാണ് ആര്‍എംപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാന്‍ കോണ്‍ഗ്രസുമായി ആര്‍എംപി അടവ് നയത്തിന് രൂപം നല്‍കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!