തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി ബേബിയാണ് മരിച്ചത്. 62 വയസായിരുന്നു.
നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബേപ്പൂര്‍ എല്‍പി സ്‌കൂളില്‍ അഞ്ചാമത്തെ ബൂത്തിലായിരുന്നു ബേബിയുടെ വോട്ട്.
സ്‌കൂളിലെത്തി വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബേപ്പൂര്‍ ഗുരുക്കള്‍ കാവ് റോഡിലാണ് ബേബിയുടെ വീട്.