Sunday, April 13
BREAKING NEWS


വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍

By sanjaynambiar

 വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി.

കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളിലാണ് പുഴുവിനെ കണ്ടെത്തിയത്.

പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തില്‍ പ്രളയദുരിതാശ്വാസമായി ലഭിച്ച വസ്തുക്കള്‍ സൂക്ഷിച്ച കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നയാള്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവമറിയുന്നത്.

ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുമാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്.

ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു.  മാസങ്ങളായി ഇവ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.

രാഹുല്‍ഗാന്ധി നാളെ കൊച്ചിയില്‍

കടമുറി വാടകയ്‌ക്കെടുക്കാന്‍ ആളുകള്‍ വന്നപ്പോഴാണ് സാധനങ്ങള്‍ നശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം പുറം ലോകമറിഞ്ഞതോടെ കഴിഞ്ഞദിവസം രാത്രി തന്നെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി കടമുറിയുടെ പൂട്ട് പൊളിച്ച്‌ അകത്ത് കടന്നു. 

സംഭവത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ സിഎന്‍ജി റോഡ് ഉപരോധിച്ച്‌ സമരം നടത്തി.

വയനാട് , മലപ്പുറം ജില്ലകളിലെയും പ്രളയ ദുരിത ബാധിതര്‍ക്കായി ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളാണ് രാഹുല്‍ ഗാന്ധി നല്‍കിയിരുന്നത്. എന്നാല്‍ സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!